രാജേന്ദ്രൻ
Posted On
date_range Updated On
date_range പതിനൊന്നുകാരന് പീഡനം; പ്രതി അറസ്റ്റിൽ
അടൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. അടൂർ പറക്കോട് പാറക്കോണത്ത് തെക്കേതിൽ വീട്ടിൽ, രാജൻ എന്ന രാജേന്ദ്രനെയാണ് (57) അറസ്റ്റ് ചെയ്തത്. ഏപ്രിൽ 11നാണ് സംഭവം നടന്നത്. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തപ്പോൾ ഒളിവിൽപോയ പ്രതി ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചു.
ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈദരാബാദിലായിരുന്ന പ്രതിയെ ഇൻസ്പെക്ടർ പ്രജീഷ് ടി.ഡിയുടെ നേതൃത്വത്തിൽ പൊലീസ് തന്ത്രപൂർവം നാട്ടിലെത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.