Posted On
date_range Updated On
date_range മോഷണക്കേസ് പ്രതി അറസ്റ്റിൽ
കൊല്ലങ്കോട്: കൊല്ലങ്കോട് സബ് രജിസ്ട്രാർ ഓഫിസിൽ മോഷണം നടത്തിയ പ്രതിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ പീച്ചി ആയോട് വി.വി. വിബിനെയാണ് (45) അറസ്റ്റ് ചെയ്തത്.
ജൂലൈ 17ന് ഓഫിസിലെ വാതിലിന്‍റെ പൂട്ടു പൊട്ടിച്ച് അകത്ത് കടന്ന് അലമാരയിൽ സൂക്ഷിച്ച 35,000 രൂപ വിലവരുന്ന കാമറ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.
തൃശൂർ, എറണാകുളം ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.