ഫോറൻസിക് വിദഗ്ധർ മോഷണം നടന്ന വീട് പരിശോധിക്കുന്നു
പന്തളം: വീടിന്‍റെ ജനൽപാളികൾ മുറിച്ചുമാറ്റി അകത്തു കയറിയ മോഷ്ടാക്കൾ ഇൻവെർട്ടറിന്‍റെ ബാറ്ററിയും ഓട്ടുപാത്രവും ചെമ്പുകലവും മോഷ്ടിച്ചു. കുരമ്പാല പെരുമ്പുളിക്കൽ ഇന്ദ്രാലയത്തിൽ തങ്കമ്മ ടീച്ചറിന്‍റെ (95) വീട്ടിലാണ് മോഷണം നടന്നത്. തനിച്ചു താമസിക്കുന്ന ടീച്ചർ പകലു മാത്രമേ വീട്ടിലുണ്ടാവാറുള്ളൂ.
രാത്രി ബന്ധുവീട്ടിലാണ് അന്തിയുറങ്ങുന്നത്.തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപെട്ടത്. പന്തളം പൊലീസും വിരലടയാള വിദഗ്ധരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.