Posted On
date_range Updated On
date_range കോന്നിയിൽ വീണ്ടും മോഷണം; വീട്ടിൽനിന്ന് സ്വർണം കവർന്നു
കോന്നി: തെങ്ങുംകാവ് വട്ടകുളഞ്ഞിയിൽ വയോദമ്പതികൾ താമസിച്ചിരുന്ന വീട്ടിൽ കയറി മോഷ്ടാക്കൾ സ്വർണവും പണവും അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് സംഭവമെന്ന് കരുതുന്നു. തെങ്ങുംകാവ് വട്ടക്കുളഞ്ഞി തോളൂർ വീട്ടിൽ ടി.ഇ. എബ്രഹാമിന്റെ (86) വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ ആയിരുന്നു സംഭവം. എബ്രഹാമും ഭാര്യ മേരിയും (80) മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അടുക്കളയുടെ കതക് ഇളക്കി അകത്തുകയറിയ മോഷ്ടാക്കൾ എബ്രഹാമും ഭാര്യയും കിടന്നിരുന്ന മുറികൾ പുറത്തുനിന്ന് പൂട്ടിയശേഷമാണ് മോഷണം നടത്തിയത്.മാലയും മൊബൈൽ ഫോണും 1500 രൂപയും അപഹരിച്ചു. കോന്നി പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.