പി.വി. പ്രകാശൻ
Posted On
date_range Updated On
date_range കാഞ്ഞങ്ങാട് പിടിയിലായ യുവാവ് കോഴിക്കോട്ടും മോഷണം നടത്തി
കാഞ്ഞങ്ങാട്: ക്ഷേത്ര ഭണ്ഡാരം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ പിടിയിലായ പ്രതി കോഴിക്കോട്ടും മോഷണം നടത്തിയതായി സമ്മതിച്ചു. കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിനുമുന്നിൽ സ്ഥാപിച്ച ഭണ്ഡാരം മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ പിടിയിലായ പയ്യന്നൂർ രാമന്തളി സ്വദേശി പി.വി. പ്രകാശ(40) നാണ് കോഴിക്കോട് ഇരിങ്ങൽ അയ്യപ്പക്ഷേത്രത്തിൽനിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചത്. ക്ഷേത്ര ഓഫിസ് മുറിയിൽനിന്ന് മോഷ്ടിച്ച ഫോൺ ഹൊസ്ദുർഗ് പൊലീസ് പ്രതിയിൽനിന്ന് കണ്ടെത്തി. ചോദ്യം ചെയ്യുന്നതിനിടെ ഇരിങ്ങലിൽ മോഷണം നടത്തിയതായി സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.