പങ്കൻ ഷിജു
Posted On
date_range Updated On
date_range യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: വിവിധ പൊലീസ് സ്റ്റേഷനുകളിലായി 10 കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജുവിനെയാണ് (പങ്കൻ ഷിജു -29) ജയിലിലടച്ചത്. കുന്നത്തുനാട്, കുറുപ്പംപടി, കാലടി, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലാണ് ഇയാൾ പ്രതിയായത്.
എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയുടെ നിർദേശാനുസരണം ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഓപറേഷൻ ഡാർക്ക് ഹണ്ടിെൻറ ഭാഗമായി കാപ്പ ചുമത്തി റൂറൽ ജില്ലയിൽ ഇതുവരെ 37 പേരെ ജയിലിലടച്ചു. 31 പേരെ നാടുകടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.