Posted On
date_range Updated On
date_range സ്വർണഉരുപ്പടികളിൽ തിരിമറി; ഒരാൾ അറസ്റ്റിൽ, ഒന്നര കോടിയോളം രൂപ തട്ടി
പാലാ: പണയംവെച്ച സ്വർണ ഉരുപ്പടികളിൽ തിരിമറി നടത്തി ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തീക്കോയി വേലത്തുശ്ശേരി നോബി നിരപ്പേല്‍ അതുല്‍ നോബിയെയാണ് (25) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പാലായിലെ കെ.പി.ബി നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പണയംവെച്ചിരുന്ന 3693.729 ഗ്രാം സ്വർണഉരുപ്പടികൾ തിരിമറികൾ നടത്തിയെന്നാണ് കേസ്.
സ്ഥാപനത്തിന് ഒരുകോടി നാൽപത്താറുലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഈ കേസിലെ മൂന്നാംപ്രതിയാണ് അതുൽ. പ്രതിയെ പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.