കായംകുളം: ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കൃഷ്ണപുരം കാപ്പിൽ മേക്ക് തറയിൽ തെക്കതിൽ മൈലോയെയാണ് (അഖിൽ അസ്കർ -30) അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം, ആയുധം കൈവശം വെക്കൽ, മയക്കുമരുന്ന് വിൽപന, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
2021ൽ ഇയാളെ ജില്ലയിൽനിന്ന് കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു. ഇതിനിടെ കാപ്പിൽമേക്ക് ഭാഗത്തു വീടുകയറി യുവാവിനെ ദേഹോപദ്രവം ഏൽപിച്ചതോടെയാണ് നടപടി.
ജില്ല പൊലീസ് മേധാവി നൽകിയ ശിപാർശ അംഗീകരിച്ച കലക്ടർ വി.ആർ. കൃഷ്ണതേജയാണ് ആറു മാസത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ശ്രീകുമാർ, ഉദയകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, രാജേന്ദ്രൻ, ഷാജഹാൻ, അനീഷ് എന്നിവരാണ് അഖിൽ അസ്കറിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.