സ്റ്റീഫന്‍
Posted On
date_range Updated On
date_range മദ്യപിച്ച് ബഹളംവെച്ചയാൾ പൊലീസ് വാഹനത്തിൽനിന്ന് ചാടാൻ ശ്രമിച്ചു
കിഴക്കമ്പലം: മദ്യപിച്ച് ബഹളമുണ്ടാക്കിയയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി വാഹനത്തില്‍നിന്ന് ചാടാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ കുന്നത്തുനാട് എസ്.ഐയെ അക്രമിച്ചു. തൃശൂര്‍ ചൂങ്ങല മട്ടത്തൂര്‍ മുതുമാരത്തില് സ്റ്റീഫനാണ് (23) പൊലീസ് വാഹനത്തില്‍നിന്ന് കടന്നുകളയാന്‍ ശ്രമിച്ചത്. തടഞ്ഞ എസ്.ഐയെ ആക്രമിക്കുകയും യൂനിഫോം വലിച്ചുകീറുകയും ചെയ്തു.
പട്ടിമറ്റം എരുമേലി ഭാഗത്തെ മൂന്നാര്‍ ടയേഴ്സ് കടയിലെ ജീവനക്കാരനാണിയാള്. കടയിലെത്തുന്ന ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.