Representational Image
Posted On
date_range Updated On
date_range തട്ടിപ്പ് നടത്തിയ ബാങ്ക് മാനേജർക്കും കൂട്ടാളിക്കും കഠിനതടവ്
തിരുവനന്തപുരം: ജില്ല കോഓപറേറ്റിവ് ബാങ്ക് മെഡിക്കൽ കോളജ് ശാഖയിലെ മാനേജറായിരുന്ന കെ. അബ്രഹാമിനെയും കൂട്ടാളിയായ കൊല്ലം പുത്തൂർ സ്വദേശിയായ പ്രദീപ് കുമാറിനെയും പണാപഹരണം നടത്തിയതിന് അഞ്ച് വർഷം വീതം കഠിനതടവിനും 1,20,000 രൂപ വീതം പിഴ ഒടുക്കുന്നതിനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചു. 2006 ൽ തിരുവനന്തപുരം ജില്ല കോഓപറേറ്റിവ് ബാങ്ക് മെഡിക്കൽ കോളജ് ശാഖ മാനേജറായിരുന്ന അബ്രഹാമും പ്രദീപ് കുമാറും ചേർന്ന് ഗൂഢാലോചന നടത്തി വ്യാജമായി ജാമ്യരേഖകൾ ഹാജരാക്കി ആനയറയിൽ പവർ ലോൺട്രി തുടങ്ങുന്നതിന് 25 ലക്ഷം ലോണെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.