റെതുൽ രാജ്, ശ്രീലേഷ്
Posted On
date_range Updated On
date_range മൊബൈൽ മോഷണക്കേസിൽ പ്രതികൾ പിടിയിൽ
കടുത്തുരുത്തി: പെട്രോൾപമ്പിലെ മൊബൈൽ ഫോൺ മോഷണക്കേസിൽ രണ്ട് പ്രതികൾ പിടിയിൽ. മുട്ടുചിറ കൊണ്ടൂക്കുന്നേൽ വീട്ടിൽ റെതുൽ രാജ് (27), മാഞ്ഞൂർ പള്ളിത്തറമാലിയിൽ വീട്ടിൽ ശ്രീലേഷ് (22) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം കടുത്തുരുത്തിയിലുള്ള പെട്രോൾപമ്പിൽ വന്ന പ്രതികൾ അവിടെയുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. ഫോൺ നഷ്ടപ്പെട്ട പമ്പുടമ നമ്പറിലേക്ക് വിളിക്കാൻ ശ്രമിച്ചപ്പോൾ പ്രതികള്‍ പണം തന്നാൽ മാത്രമേ ഫോൺ തിരിച്ച് നൽകൂ എന്ന് ഭീഷണിപ്പെടുത്തി.
പ്രതികളിൽ ഒരാളായ റെതുൽ രാജ് കടുത്തുരുത്തി സ്റ്റേഷനിൽ പോക്സോ കേസിലും സ്ഫോടകവസ്തു എറിഞ്ഞ കേസിലും പ്രതിയാണ്. ശ്രീലേഷ് അടിപിടിക്കേസും സ്ഫോടകവസ്തു എറിഞ്ഞ കേസിലും കൂട്ടുപ്രതിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.