ലുക്മാനുൽ ഹക്കീം
Posted On
date_range Updated On
date_range മയക്കുമരുന്ന് വിൽപനക്കിടെ വിദ്യാർഥി പിടിയിൽ
മംഗളൂരു: നഗരത്തിലെ കോളജിൽ ബിരുദ വിദ്യാർഥി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. ദക്ഷിണ കന്നട ജില്ലയിൽ സുള്ള്യ അജ്ജാവറിലെ ലുഖ്മാനുൽ ഹകീം (22) ആണ് എം.ഡി.എം.എയുമായി അറസ്റ്റിലായത്. ബെജായിലെ അപ്പാർട്മെന്റ് കോംപ്ലക്സിൽ താമസിക്കുന്ന യുവാവ് മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മയക്കുമരുന്ന് വിൽപന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.1.25 ലക്ഷം രൂപ വിലവരുന്ന 25 ഗ്രാം എം.ഡി.എം.എ, ഡിജിറ്റൽ അളവ് തൂക്ക ഉപകരണം, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.