കൊല്ലം: അഞ്ചലിൽ ഒൻപതു വയസ്സുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. അഞ്ചൽ തേവർതോട്ടം സ്വദേശി മണിക്കുട്ടൻ (35 ) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം.
സാധനം വാങ്ങാൻ വീട്ടിലെത്തിയ ഒൻപതുകാരനെ മണിക്കുട്ടൻ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി തള്ളിമാറ്റി ഓടാൻ ശ്രമിച്ചെങ്കിലും പ്രതി വീണ്ടും കുട്ടിയെ പിടികൂടി വീടിന്റെ ഹാളിലെ ജനൽ കമ്പിയിൽ കൈകൾ കെട്ടിയിടുകയും കുട്ടിയുടെ വസ്ത്രം അഴിച്ചു മാറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി രക്ഷകർത്താക്കളോട് വിവരങ്ങൾ പറഞ്ഞു. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ അഞ്ചൽ പൊലീസ് പ്രതിയെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.