മു​ഹ​മ്മ​ദ് ഷ​ബീ​ർ

സർവകലാശാല കാമ്പസിലെ ചന്ദന മോഷണം; ഒരാള്‍ കൂടി അറസ്​റ്റില്‍

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ​നി​ന്ന്​ ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തി​യ കേ​സി​ല്‍ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ​ര​പ്പ​ന​ങ്ങാ​ടി ഉ​ള്ള​ണം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ബീ​ര്‍ എ​ന്ന ചാ​ള ബാ​ബു​വി​നെ​യാ​ണ് (34) തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. നേ​ര​േ​ത്ത ക​ഞ്ചാ​വ് കേ​സി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ 2016ല്‍ ​കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ​നി​ന്ന്​ ഒ​രു ച​ന്ദ​ന മ​ര​വും ചേ​ളാ​രി- മാ​താ​പു​ഴ റോ​ഡി​ലെ ഓ​ക്സി​ജ​ന്‍ പ്ലാ​ൻ​റി​െൻറ വ​ള​പ്പി​ല്‍നി​ന്ന്​ അ​ഞ്ച് ച​ന്ദ​ന മ​ര​വും മു​റി​ച്ച് ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്.

നാ​ല് പേ​രെ 10 ദി​വ​സം മു​മ്പ്​ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. തേ​ഞ്ഞി​പ്പ​ലം സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എ​ന്‍.​ബി. ഷൈ​ജു, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സം​ഗീ​ത് പു​ന​ത്തി​ല്‍, സി.​പി.​ഒ​മാ​രാ​യ ഷി​ബു​ലാ​ല്‍, റ​ഫീ​ഖ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു. 

Tags:    
News Summary - Sandalwood theft on university campus; Another arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.