റബ്ബർ തോട്ടത്തിൽ കണ്ടെത്തിയ മൃതദേഹം: കൊലപാതകമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, പഞ്ചായത്തംഗം അടക്കം ആറുപേർ അറസ്റ്റിൽ

കോട്ടയം: മണിമല, കറിക്കാട്ടൂർ സെന്ററിൽ അമ്പാട്ടുകുളത്തിനു സമീപത്തെ റബ്ബർതോട്ടത്തിൽ കറിക്കാട്ടൂർ സെന്റർ പേക്കുന്നേൽ ഷിബുനെ (45) മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന് പൊലീസ്. ഷിബുവിന്റെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനടന്ന മൃതദേഹ പരിശോധനയിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മണിമല ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാർഡംഗം ജോജി ജോൺ അടക്കം ആറുപേരെ മണിമല പൊലീസ് അറസ്റ്റുചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് കറിക്കാട്ടൂർ സെന്ററിലെ ഒരു വീട്ടിൽ ഷിബുവും പഞ്ചായത്തംഗവുമുൾപ്പെട്ട സംഘം മദ്യപിച്ചിരുന്നു. ഇതിനിടയിൽനടന്ന വഴക്കിനെ തുടർന്ന് ഷിബുവിനെ സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച 11.30 ഓടെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയവിവരം മണിമല പൊലീസിൽ അറിയിച്ചത്. തുടർന്ന് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. ആറുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സി.പി.എം പഞ്ചായത്തംഗമാണ് ജോജി ജോൺ (42). കറിക്കാട്ടൂർ സെന്റർ സ്വദേശികളായ ഷൈജിൻ (26), നിഖിൽ (24), അമൽരാജ് (24), കിരൺ (21), ജോബിൻ (26) എന്നിവരെയാണ് എരുമേലി സി.ഐ എം.ആർ. സുരേഷ് കുമാർ, എസ്.ഐ പി.എം. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

Tags:    
News Summary - Rubber Plantation Murder: 6 Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.