അമൽ ബാബു, രാജീവ് രാജൻ, ബിനിൽ, നിഖിൽ
കോട്ടയം: ഒട്ടുപാൽ മോഷണക്കേസിൽ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് വഞ്ചിപ്പാറ മുണ്ടൻകുന്നേൽ വീട്ടിൽ അമൽ ബാബു (22), അകലക്കുന്നം കണ്ണമല കോളനി ഭാഗത്ത് കണ്ണമല വീട്ടിൽ രാജീവ് രാജൻ (20), ആനിക്കാട് മൂലേപീടിക ഭാഗത്ത് കൈലാസ് വീട്ടിൽ ബിനിൽ ജി. കൃഷ്ണ (19), അകലക്കുന്നം കിഴക്കടമ്പ് ഭാഗത്ത് പൂവകുളത്ത് വീട്ടിൽ നിഖിൽ അനിൽകുമാർ (21) എന്നിവരെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച ഒട്ടുപാല് കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയാണ് ഇവരെ പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിലെ പൊലീസ് സംഘം കഴിഞ്ഞദിവസം പുലർച്ച തറകുന്നു ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടയിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് കൈ കാണിക്കുകയും എന്നാൽ, ഇവർ നിർത്താതെ പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയും ചെയ്തു.
പിന്തുടർന്ന പൊലീസ് സംഘം പെരുംകുളത്ത് വെച്ച് കാർ തടഞ്ഞപ്പോൾ പ്രതികളിൽ നാലുപേരും കാര്‍ ഉപേക്ഷിച്ചു ഇറങ്ങി ഓടുകയായിരുന്നു. ഇവരില്‍ മൂന്നുപേരെ പൊലീസ് സംഘം പിന്തുടര്ന്ന് പിടികൂടി. ഒപ്പമുണ്ടായിരുന്ന നിഖില്‍ അനിൽകുമാറിനെ പിന്നീട് ഇയാളുടെ വീട്ടിൽനിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു. കാറിനുള്ളിൽ സൂക്ഷിച്ച ചാക്കിനുള്ളിൽ 40 കിലോയോളം ഒട്ടുപാൽ കണ്ടെത്തി. കാഞ്ഞിരമറ്റം മൂഴയിൽ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽനിന്നാണ് ഒട്ടുപാല് മോഷ്ടിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. പള്ളിക്കത്തോട് എസ്.എച്ച്.ഒ എസ്. പ്രദീപ്, എസ്.ഐ ശിവപ്രസാദ്, സി.പി.ഒമാരായ വിനോദ്, സക്കീർ ഹുസൈൻ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.