Posted On
date_range Updated On
date_range ഓപറേഷൻ ഡാർക്ക് ഹണ്ട്: കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
പറവൂർ: ഓപറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പറവൂർ വെടിമറ താന്നിപ്പാടം തോപ്പിൽ പറമ്പിൽ സജാദിനെയാണ് (32) വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
ദേഹോപദ്രവം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, മോഷണം, വിശ്വാസവഞ്ചന, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ ആയുധനിയമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ കാപ്പ ചുമത്തി ഇയാളെ ആറുമാസം ജയിലിൽ അടച്ചിരുന്നു.
ജയിൽമോചിതനായ ഇയാൾ പറവൂരിലെ മുബാറക് വധക്കേസിലെ പ്രതിയായ റംഷാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ആലുവ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയായതിനെത്തുടർന്നാണ് വീണ്ടും കാപ്പ ചുമത്തി ജയിലിൽ അടച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.