ദനഞ്ജയ ബീബ്ഹർ
Posted On
date_range Updated On
date_range കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
പെരുമ്പാവൂർ: പെരുമ്പാവൂർ എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ 1.280 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡിഷ സ്വദേശി ദനഞ്ജയ ബീബ്ഹറാണ് (25) പിടിയിലായത്. നാട്ടിൽനിന്ന് കൊണ്ടുവരുന്ന കഞ്ചാവ് അന്തർ സംസ്ഥാനക്കാർക്ക് വിൽപന നടത്തുകയാണ്. എക്സൈസ് സംഘം ഇയാളെ തന്ത്രപൂർവം പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ് കുമാറിെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ജെ. റെജി, പ്രിവന്റിവ് ഓഫിസർ കെ.എ. പോൾ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എ. നൗഷാദ്, പി.ജെ. പത്മഗിരീശൻ, പി.ടി. രാഹുൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.