നന്ദാവനത്ത് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ പൊലീസ് പരിശോധിക്കുന്നു
നിർമാണം മുടങ്ങിയ കെട്ടിടത്തിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്തിൽ പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ബേക്കറി- നന്താവനം റോഡിലെ പണി മുടങ്ങിക്കിടക്കുന്ന ഫ്ളാറ്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വെള്ളിയാഴ്ച രാവിലെ അസ്ഥികൂടം കാണപ്പെട്ടത്. അസ്ഥികൂടം പുരുഷന്റേതാണെന്നും ആറുമാസം പഴക്കമുണ്ടെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികൂടം മെഡിക്കല്‍കോളജിലേക്ക് മാറ്റി.
കേസില്‍പ്പെട്ട് നിര്‍മാണം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കെട്ടിടവും പരിസരവും കാടുമൂടിയ നിലയിലാണ്. ഇവ വൃത്തിയാക്കുന്നതിന് വെള്ളിയാഴ്ച എത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഗ്രൗണ്ട്ഫ്ളോറില്‍ കെട്ടിക്കിടന്ന വെള്ളത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു അസ്ഥികൂടം. വിവരമറിഞ്ഞ് മ്യൂസിയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്ത്രീയപരിശോധനക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറുമാസത്തിനുള്ളില്‍ കാണാതായവരുടെ വിവരങ്ങളുള്‍പ്പെടെ ശേഖരിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.