കൊ​ല​പ​ത​കക്കേ​സി​ലെ പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​പ്പോ​ൾ

നാളിയാനി കൊലപാതകം: പ്രതികളുമായി തെളിവെടുത്തു

മൂലമറ്റം: പൂമാല കൊലപാതക കേസിലെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പൂമാല സ്വദേശി ആര്യൻകാലായിൽ ആഷിക് ജോർജ് (23), കൂവക്കണ്ടം മച്ചിയാനിക്കൽ ജിതിൻ (27) നാളിയാനി സ്വദേശി ചിറയ്ക്കൽ പ്രിയൻ ലാൽ (26) എന്നിവരെയാണ് പൂമാലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മദ്യപസംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിൽ ഇടശ്ശേരിയിൽ സാം ജോസഫ് കുത്തേറ്റു മരിച്ച സംഭവത്തിലാണ് തെളിവെടുപ്പ്.

ആഷിക് ജോർജ് ആണ് സാമിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പ് ഓൺലൈനിൽ നിന്നും വാങ്ങിയ മടക്ക് കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് കത്തി കണ്ടെത്തി. കൂടാതെ പ്രതികളുടെ കൈവശം ഉണ്ടായിരുന്ന മറ്റൊരു കത്തി കൂടി തെളിവെടുപ്പിനിടെ കണ്ടെത്തി. വൻ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ എത്തിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തെളിവെടുപ്പിന് കരിമണ്ണൂർ എസ്.എച്ച്.ഒ സുമേഷ് സുധാകരൻ, കാഞ്ഞാർ എസ്‌.ഐ മാരായ ജിബിൻ തോമസ്, പ്രതീപ്കുമാർ, ഉദയകുമാർ, ചന്ദ്രൻ, എ.എസ്‌.ഐ മാരായ ചന്ദ്രബോസ്, നിസാർ, സെൽമ, ഉഷാദേവി, സിന്ധുജോർജ്, ഷാഡോ പൊലീസ് സ്‌ക്വാഡിൽ പെട്ട ഷംസ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Naliani murder: Evidence taken with the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.