പ്രതി സബീൽ മാത്യു 

സമൂഹമാധ്യമം വഴി പരിചയപ്പെട്ട വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോട്ടയം: സമൂഹമാധ്യമം വഴി സൗഹൃദത്തിലായ വീട്ടമ്മയുടെ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോട്ടയം പുഞ്ചവയല്‍ തുറവാതുക്കല്‍ വീട്ടില്‍ സബീല്‍ മാത്യു(29) ആണ് മുണ്ടക്കയം പൊലീസിന്‍റെ പിടിയിലായത്.

വീട്ടമ്മയുമായി സൗഹൃദത്തിലായ സബീൽ ഇവരുടെ ചിത്രങ്ങൾ കൈക്കലാക്കിയിരുന്നു. പിന്നീട് ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്നാണ് വീട്ടമ്മ മുണ്ടക്കയം പൊലീസിൽ പരാതിപ്പെട്ടത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    
News Summary - man who sexually abuse housewife he met through social media was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.