അ​റ​സ്​​റ്റി​ലാ​യ സാ​ബു

ഇരട്ടപ്പേര് വിളിച്ചതിലുള്ള തർക്കം; ഗൃഹനാഥൻ കുത്തേറ്റുമരിച്ച കേസിൽ ഒരാൾ അറസ്​റ്റിൽ

റാ​ന്നി: കു​രു​മ്പ​ൻ​മൂ​ഴി വെ​ച്ചൂ​ച്ചി​റ ക​ര​യി​ൽ ഗൃ​ഹ​നാ​ഥ​ൻ കു​ത്തേ​റ്റ്​ മ​രി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ഇ​ട​ത്തി​ക്കാ​വ് പു​റ​യാ​റ്റ് സാ​ബു​വി​നെ​യാ​ണ് (58) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഞാ​യ​റാ​യ്ച രാ​ത്രി എ​ട്ടു​മ​ണി ക​ഴി​ഞ്ഞാ​ണ് കു​രു​മ്പ​ൻ​മൂ​ഴി കോ​സ്​​വേ​ക്ക്​ സ​മീ​പം കു​രു​മ്പ​ൻ മൂ​ഴി ക​ന്നാ​ലി​ൽ ജോ​ളി ജോ​ണി​ന് (54) കു​ത്തേ​റ്റ​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വ​ട​ക്കേ​മു​റി​യി​ൽ സാ​ജു ജോ​സ​ഫി​നും (52) പ​രി​ക്കേ​റ്റി​രു​ന്നു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ ജോ​ളി ജോ​ണി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു.

സാ​ജു​വി​നെ പി​ന്നീ​ട് പ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ര​ട്ട​പ്പേ​ര് വി​ളി​ച്ച​തു​മാ​യു​ള്ള ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് സാ​ബു പൊ​ലീ​സി​നു മൊ​ഴി ന​ൽ​കി. സാ​ബു​വി​നെ വീ​ട്ടി​ൽ​നി​ന്നാ​ണ് വെ​ച്ചൂ​ച്ചി​റ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സാ​ജു ജോ​സ​ഫ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. 

Tags:    
News Summary - man stabbed to death; accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.