Posted On
date_range Updated On
date_range ആറുവയസുകാരിയായ മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
വെല്ലൂർ: ആറ് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. വെല്ലുർ സ്വദേശിയായ 34കാരനാണ് പിടിയിലായത്. സംഭവം പുറത്തു പറയാതിരിക്കാന്‍ ഇദ്ദേഹം പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഒന്നര വർഷം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് പെൺകുട്ടിയുടെ മാതാവ് മരിച്ചിരുന്നു. തുടർന്ന് പിതാവിന്റെ സംരക്ഷണയിലാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. ഇതിനിടെ പിതാവ് രഹസ്യമായി കാമുകിയെ വീട്ടിലേക്ക് കൊണ്ടുവരുന്നത് അയൽ വാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയോടെ ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. തുടർന്ന് അയൽവാസികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്ക് മയക്കുമരുന്ന് വിൽപന ഉണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.