ബോബി
തോമസ്
Posted On
date_range Updated On
date_range അശ്ലീല വിഡിയോ അയച്ച യുവാവ് അറസ്റ്റില്‍
കാലടി: വീട്ടമ്മക്ക് അശ്ലീല വിഡിയോ അയച്ച യുവാവ് അറസ്റ്റില്‍. മലയാറ്റൂര്‍ കാടപ്പാറ കുടിക്കാലന്‍ കവല ഭാഗത്ത് തോട്ടന്‍കര വീട്ടില്‍ ബോബി തോമസാണ് (35) പിടിയിലായത്. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് അശ്ലീല വിഡിയോ അയച്ചുകൊടുത്തത്. ഇതുസംബന്ധിച്ച് വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
ബോബി തോമസ് കാലടി സ്റ്റേഷനില്‍ ഗൂണ്ട ലിസ്റ്റില്പെട്ടയാളാണ്. വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. എസ്.എച്ച്.ഒ ബി. സന്തോഷ്, എസ്.ഐമാരായ സതീഷ് കുമാര്‍, സി.എ. ഡേവീസ്, എ.എസ്.ഐ അബ്ദുൽ സത്താര്‍, എസ്.സി.പി.ഒ അനില്‍കുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.