നസറുദ്ദീന്‍ മൂസ
Posted On
date_range Updated On
date_range പൊലീസ് വാഹനം ലോറിയിടിച്ച് തകര്‍ത്ത കേസിൽ മുഖ്യപ്രതി പിടിയില്‍
കൊല്ലം: വാഹന റാലിക്കിടയില്‍ ഗതാഗത നിയന്ത്രണത്തിനെത്തിയ പൊലീസ് വാഹനം ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയിൽ. പരവൂര്‍ കോങ്ങല്‍ മെത്തകഴികം നസറുദ്ദീന്‍ മൂസ (37) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച വൈകീട്ട് ആറോടെ പരവൂര്‍ തെക്കുംഭാഗം റോഡില്‍ നബിദിന റാലിയുമായി ബന്ധപ്പെട്ടുള്ള ഗതാഗത നിയന്ത്രണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം ലോറി കൊണ്ട് ഇടിച്ച് തകര്‍ത്ത കേസിലാണ് അറസ്റ്റ്. ഉദ്യോഗസ്ഥര്‍ റോഡിലെ വാഹനങ്ങള്‍ നിയന്ത്രിച്ചതില്‍ പ്രകോപിതരായാണ് പ്രതികള്‍ റാലിക്കെത്തിയ ലോറി ഉപയോഗിച്ച് വാഹനം ഇടിച്ച് തകര്‍ത്തതെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.