Posted On
date_range Updated On
date_range ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ
റാന്നി: ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്ക് ജീവപര്യന്തം തടവുശിക്ഷ. വലിയകാവ് വട്ടാര്‍കയം ചരിവുപുരയിടത്തില്‍ രമേശിനെ വെട്ടികൊലപ്പെടുത്തിയ കേസിലാണ് ഭാര്യ തുളസിയെ പത്തനംതിട്ട അഡീഷനല്‍ സെക്ഷന്‍സ് കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്.
2013ലാണ് വീടിനുള്ളില്‍ വച്ച് രമേശ് കൊല്ലപ്പെടുന്നത്. റാന്നി പൊലീസ് സി.ഐയും ഇപ്പോള്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാര്‍, അന്ന് എസ്.ഐയും ഇപ്പോള്‍ മലയാലപ്പുഴ സി.ഐയുമായ കെ.എസ്. വിജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേക്ഷണം. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രേഖാ ആര്‍. നായര്‍ ആണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.