റാസല്‍ഖൈമ: ബാങ്കില്‍ നിക്ഷേപിക്കാന്‍ നല്‍കിയ പണവുമായി 'അക്കൗണ്ടന്‍റ്' മുങ്ങിയെന്ന സ്ഥാപന ഉടമയുടെ പരാതിയില്‍ അക്കൗണ്ടന്‍റ് പണം തിരികെ നല്‍കണമെന്ന് റാക് സിവില്‍ കോടതി വിധി. ആറു ജീവനക്കാരുടെ ശമ്പളമായ 25,350 ദിര്‍ഹവുമായി 36കാരനായ അക്കൗണ്ടന്‍റ് മുങ്ങിയെന്നായിരുന്നു സ്ഥാപന ഉടമയുടെ പരാതി. പണവുമായി മുങ്ങിയ അക്കൗണ്ടന്‍റ് മറ്റൊരു സ്ഥാപനത്തില്‍ ജോലിയില്‍ കയറുകയും ചെയ്തു.
സ്ഥാപന ഉടമ സൗഹാർദപരമായ രീതിയില്‍ തിരികെ പണം ആവശ്യപ്പെട്ട് അക്കൗണ്ടന്‍റിനെ സമീപിച്ചെങ്കിലും ഫലം കാണാത്തതിനാല്‍ കേസ് കോടതിയില്‍ എത്തുകയായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി അക്കൗണ്ടന്‍റ് പണം കൈപ്പറ്റിയെന്ന രേഖ ഹരജിക്കാരനായ സ്ഥാപന ഉടമ കോടതിയില്‍ സമര്‍പ്പിച്ചു.
വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 25,350 ദിര്‍ഹവും കോടതി ചെലവുകളും 'അക്കൗണ്ടന്‍റ്' സ്ഥാപന ഉടമക്ക് നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.