വിദ്യാർഥിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ  ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കിളിമാനൂർ കുന്നുമ്മേൽ തെക്കേവിള വീട്ടിൽ സഞ്ചുവിനെയാണ് (43) കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.   

കുന്നുമ്മേൽ വച്ച് വിദ്യാർഥിയെ ബലംപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഭയന്ന കുട്ടി വിവരം രഹസ്യമാക്കി വച്ചു. പിന്നീട് വിദ്യാർഥിയെ വഴിയിൽ കാണുമ്പോഴെല്ലാം പ്രതി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം നടത്തുകയും, കുട്ടി ഇതിൽ നിന്നും ഒഴിഞ്ഞുമാറി രക്ഷപ്പെടുകയുമായിരുന്നു.     

ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് വിദ്യാർഥി പതാക വാങ്ങാൻ കിളിമാനൂരിലെ ഒരു കടയിലെത്തിയപ്പോൾ പുറകേ എത്തിയ പ്രതി ലൈംഗിക ചുവയോടെ സംസാരിക്കുകയും, തനിക്ക് വഴങ്ങാതിരുന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാർഥിയെ ഇയാൾ തടഞ്ഞുവച്ചത് കണ്ട് മറ്റുള്ളവർ എത്തിയതോടെ പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് വിദ്യാർഥി പീഡനവിവരം വെളിപ്പെടുത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കിളിമാനൂർ സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയും റൗഡി പട്ടികയിൽ ഉൾപ്പെട്ടയാളുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - kilimanur sexual molestation case arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.