Posted On
date_range Updated On
date_range യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർച്ച: ഒരാൾകൂടി പിടിയില്‍
പെരുമ്പാവൂര്‍: അന്തര്‍സംസ്ഥാന യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍.അസം നാഗോണ്‍ സ്വദേശി മസീബുര്‍ റഹ്മാനെയാണ് (32) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
2021 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെരുമ്പാവൂര്‍ ടൗണില്‍നിന്ന് രാത്രി മൂന്ന് പേര്‍ ചേര്‍ന്ന് അസം സ്വദേശിയായ ബാബുല്‍ ഇസ്ലാമിനെ കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പിച്ച് 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലിരുന്ന പ്രതിയെ നെടുമ്പാശ്ശേരിയില്‍നിന്നാണ് പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സണ്‍, എസ്.സി.പി.ഒ വി.എം. ജമാല്‍, അബ്ദുൽ മനാഫ്, കെ.എ. അഭിലാഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.