അജിത്ത് ആന്റണി
Posted On
date_range Updated On
date_range നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
കൊച്ചി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. കടവന്ത്ര ഗാന്ധിനഗർ ഉദയ കോളനിയിൽ അജിത്ത് ആന്‍റണിയെയാണ് (32) അറസ്റ്റ് ചെയ്തത്. 2018 മുതൽ കൊച്ചി സിറ്റി പരിധിയിലെ കടവന്ത്ര, തൃക്കാക്കര, സെൻട്രൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ കൊലപാതകം, ദേഹോപദ്രവം,കവർച്ച തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കലക്ടറാണ് ജയിലിലടക്കാൻ ഉത്തരവിട്ടത്. കമീഷണർ സി. നാഗരാജുവിെൻറ നിർദേശപ്രകാരം അസി. കമീഷണർ സി. ജയകുമാറിെൻറ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പിടികൂടിയത്. സംഘത്തിൽ ഇൻസ്പെക്ടർ ബൈജു കെ. ജോസ്, എസ്.ഐ. മിഥുൻ മോഹൻ, പ്രവീൺ, സിനീയർ സി.പി.ഒമാരായ ദിലീപ്, ഉണ്ണികൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.