സുധി
Posted On
date_range Updated On
date_range സ്കൂളിൽ മോഷണം നടത്തിയയാൾ അറസ്റ്റിൽ
അടൂർ: സ്കൂളിൽ മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം മങ്ങാട് ശ്രീകുമാരപുരം നഗർ ഹൗസ് നമ്പർ 71ൽ താഴത്തുതൊടിയിൽ വീട്ടിൽ സുധിയെയാണ് (52) ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
നവംബർ ഒന്നിന് രാത്രിയിൽ കടമ്പനാട് കെ.ആർ.കെ.പി.എം.ജി.എച്ച്.എസ് ആൻഡ് വി.എച്ച്.എസ് ഓഫിസിൽ സൂക്ഷിച്ചിരുന്ന 40,000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മൊബൈൽ ടവർ ലൊക്കേഷനും സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഏനാത്ത് സി.ഐ സുജിത്തിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.