മു​ജീ​ബ്

വീടുകയറി ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ

മം​ഗ​ല​പു​രം: വീ​ടു​ക​യ​റി ആ​​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ചെ​മ്പ​ക​മം​ഗ​ലം ആ​ല​പ്പു​റം​കു​ന്ന് സ്വ​ദേ​ശി ആ​കാ​ശി​നെ​യും കു​ടും​ബ​ത്തെ​യും അ​ക്ര​മി​ച്ച കേ​സി​ലെ നാ​ലാം പ്ര​തി​യാ​യ കൊ​ല്ലം അ​യ​ത്തി​ൽ വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ മു​ജീ​ബ്(39)​നെ​യാ​ണ് മം​ഗ​ല​പു​രം ​െപാ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​മാ​സം 19 നാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മു​ജീ​ബും നേ​ര​േ​ത്ത അ​റ​സ്റ്റി​ലാ​യ അ​ഞ്ചാം പ്ര​തി ബൈ​ജു​വും കൂ​ട്ടു​കാ​രാ​യ ഒ​ളി​വി​ലു​ള്ള മ​റ്റു പ്ര​തി​ക​ളും ചേ​ർ​ന്ന് ആ​കാ​ശി​ന്റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​കാ​ശി​നെ​യും അ​മ്മ മ​ഞ്ജു​ള, മ​ഞ്ജു​ള​യു​ടെ മാ​താ​വ് സു​ജാ​ത, മ​ഞ്ജു​ള​യു​ടെ ഭ​ർ​ത്താ​വ് ഹ​രി​ദാ​സ് എ​ന്നി​വ​രെ മ​ർ​ദി​ക്കു​ക​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ആ​കാ​ശി​ന് ത​ല​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. മു​ജീ​ബി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി മോ​ഷ​ണ കേ​സു​ൾ​പ്പെ​ടെ എ​ട്ടോ​ളം കേ​സു​ക​ളു​ണ്ടെ​ന്ന് ​െപാ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ൽ മൂ​ന്ന്​ പ്ര​തി​ക​ളെ ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട്.

Tags:    
News Summary - Home invasion; One more person arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.