representational image
Posted On
date_range Updated On
date_range 158 കോടിയുടെ ഹെറോയിൻ: കിളിമാനൂർ സ്വദേശി പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് 158 കോടിയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കിളിമാനൂർ സ്വദേശി ബിനുക്കുട്ടനെയാണ് ഡി.ആർ.ഐ പിടികൂടിയത്.
ഇതോടെ, അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി. സംഘത്തിലെ മുഖ്യസൂത്രധാരന്മാരിലൊരാളും ബിനുക്കുട്ടന്‍റെ ബന്ധുമായ ഷാജി നടരാജനായി തിരച്ചിൽ ഊർജിതമാക്കി. ഇയാൾക്കായി ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.
21നാണ് ഡി.ആർ.ഐ ബാലരാമപുരത്തിനുസമീപം 23 കി.ഗ്രാം ഹെറോയിനുമായി തിരുമല കൈരളി നഗർ രേവതിഭവനിൽ രമേശ് (33), സുഹൃത്ത് ശ്രീകാര്യം സ്വദേശി സന്തോഷ് ലാൽ (35) എന്നിവരെ പിടികൂടിയത്. സിംബാബ്വെയിലെ ഹരാരെയിൽ നിന്ന് മുംബൈയിലെത്തിച്ച് അവിടെ നിന്ന് ട്രെയിൻ മാർഗം കേരളത്തിലെത്തിച്ചതാണ് ഹെറോയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.