Posted On
date_range Updated On
date_range ഹർത്താൽ; നാട്ടികയിൽ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ ഒരാൾ കൂടി അറസ്റ്റിൽ
തൃപ്രയാർ: പോപുലർ ഫ്രണ്ടിന്റെ ഹർത്താൽ ദിനത്തിൽ നാട്ടിക പുത്തൻതോടിൽ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ ഒരാളെക്കൂടി വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.
വാടാനപ്പിള്ളി സ്വദേശി വലിയകത്ത് വീട്ടിൽ മിഥുൻ ഫിറോസ് അലക്സാണ് (37) അറസ്റ്റിലായത്. ബസിന് നേരെ കല്ലെറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റ സംഭവത്തിൽ നേരിട്ട് കൃത്യം നടത്തിയ പോപുലർ ഫ്രണ്ട് പ്രവർത്തകനാണ് ഇദ്ദേഹം. കൂട്ടുപ്രതിയായ ജമീർ ഷാദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.