ജ്വല്ലറിയിലെ സ്വർണ്ണ തട്ടിപ്പ് ഉടമ റിമാൻഡിൽ

ഹരിപ്പാട് : ഹോൾമാർക്ക് മുദ്ര ചെയ്തു നൽകാമെന്നു വാഗ്ദാനം ചെയ്ത് സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതിയായ ജ്വല്ലറി ഉടമയെ റിമാൻഡ് ചെയ്തു.

മുതുകുളം ആയില്യത്ത് ജ്വല്ലറി ഉടമ ഉണ്ണികൃഷ്ണനെയാണ്( 35 ) റിമാൻഡ് ചെയ്തത്. കഴിഞ്ഞദിവസം ഇയാൾ കനകക്കുന്ന് പോലീസിൽ കീഴടങ്ങിയിരുന്നു.

ഇടപാടുകാരിൽ നിന്നും വാങ്ങിയ സ്വർണം ഹോൾമാർക്ക് ചെയ്യാനായി കരുനാഗപ്പള്ളിയിൽ ഒരു സ്ഥാപനത്തിൽ നൽകിയെന്നായിരുന്നു ചോദ്യം ചെയ്തപ്പോൾ ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇത് കളവാണെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച ഇയാളുടെ ജ്വല്ലറി പോലീസ് പരിശോധിച്ചിരുന്നു. ഇവിടെനിന്നും നാലു ഗ്രാം സ്വർണമാണ് ലഭിച്ചത്.

Tags:    
News Summary - Gold jewelery owner remanded in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.