വിഷ്ണു, നീരജ്
Posted On
date_range Updated On
date_range സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ
തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആറിലും എട്ടിലും പഠിക്കുന്ന വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ. മുറ്റിച്ചൂർ പുലാമ്പുഴ കടവിലുള്ള കാട്ടുതിണ്ടിയിൽ നീരജ് (18), പടിയം പത്യാല അമ്പലത്തിനു സമീപം വാടയിൽ വിഷ്ണു (19) എന്നിവരാണ് പിടിയിലായത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികൾ പെൺകുട്ടികളുമായി സൗഹൃദത്തിലായത്. തുടർന്ന് കുട്ടികളെ പുലാമ്പുഴ കടവിലുള്ള നീരജിന്‍റെ വീട്ടിൽ കൊണ്ടുവന്നും മറ്റ് സ്ഥലങ്ങളിൽ എത്തിച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
വിദ്യാർഥിനികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ഇതിന് പിന്നാലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.