Posted On
date_range Updated On
date_range വയോധികയെ പീഡിപ്പിച്ചയാൾ പിടിയിൽ
കിളിമാനൂർ: വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കെ.കെ കോണം, കോണത്ത് വീട്ടിൽ അൽ അമീനാണ് (43) പിടിയിലായത്.26ന് രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വയോധികയെ വീട്ടിൽ കൊണ്ടാക്കാമെന്നുപറഞ്ഞ് കാറിൽ കയറ്റിയശേഷം വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വ
യോധികയെ വീടിനു സമീപം റോഡിൽ രാത്രിയോടെ ഇറക്കിവിട്ട ശേഷം കടന്നുകളയുകയായിരുന്നു. കിളിമാനൂർ എസ്.എച്ച്.ഒ സനോജ്.എസ്, എസ്. ഐ വിജിത്ത് കെ. നായർ, സി.പി.ഒമാരായ അരുൺ, മഹേഷ് സുനിൽകുമാർ, വനിത സി.പി.ഒ രേഖ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.