ആന്‍റണി
Posted On
date_range Updated On
date_range 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ
പാലാ: മാതാവിനും ബന്ധുവിനുമൊപ്പം റോഡിലൂടെ നടന്നുപോയ 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ. പാലാ അന്തിനാട് ഇളംതോട്ടം സ്വദേശി വരിക്കമാക്കൽ വീട്ടിൽ ആന്‍റണി ദേവസ്യയാണ് (60) പാലാ പൊലീസിന്‍റെ പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക് പാലാ ടൗണിലായിരുന്നു സംഭവം.
ടൗണിൽ ബസിറങ്ങി ജനറൽ ആശുപത്രിയിലേക്ക് മാതാവിന്‍റെ കൈ പിടിച്ച് നടന്നു പോകുകയായിരുന്ന കുട്ടിയെയാണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട മാതാവും ബന്ധുവും ബഹളംവെച്ചതിനെത്തുടർന്ന് നാട്ടുകാർ പ്രതിയെ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപിച്ചു.
പ്രതി മുമ്പും സമാന സ്വഭാവത്തിൽ പെരുമാറിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.