കരിയാട്: കവർച്ചശ്രമത്തിനിടെ വീട്ടുകാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതി ഓടിരക്ഷപ്പെട്ടു. ആവണംകോട് കല്ലറ ബേബിയുടെ വീട്ടിലാണ് ശനിയാഴ്ച കവർച്ചശ്രമം അരങ്ങേറിയത്.ബേബിയുടെ മകൻ ജോസഫ് ടർഫിൽ കളിക്കാൻ പോയി 11.30 വീട്ടിൽ എത്തിയപ്പോൾ വീടിന്റെ മുൻവശത്ത് സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന കള്ളൻ കുപ്പിയിൽ കരുതിവെച്ചിരുന്ന പെട്രോൾ ജോസഫിന്റെ ദേഹത്ത് ഒഴിക്കുകയും കത്തിക്കാൻ ശ്രമം നടത്തുകയും ചെയ്തു. തുടർന്ന് ജോസഫ് ഒച്ചവെച്ച് പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
ഒച്ചകേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും കള്ളൻ ഓടിരക്ഷപ്പെട്ടു.ഉടനെ നെടുമ്പാശ്ശേരി പൊലീസിൽ അറിയിച്ചെങ്കിലും പൊലീസ് സ്ഥലത്ത് വരികപോലും ചെയ്തില്ലെന്ന് പരാതിയുണ്ട്. വീട്ടുടമ ബേബി ഭാര്യയെ ജോലിക്ക് രാവിലെ കൊണ്ടുപോയപ്പോൾ ഇടക്കുവെച്ച് പെട്രോൾ തീർന്നു. അപ്പോഴാണ് ബൈക്കിൽനിന്ന് കള്ളൻ പെട്രോൾ ഊറ്റിയതെന്ന് വ്യക്തമായത്.
സംഭവത്തിൽ പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ.മുണ്ടാടൻ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. ഡേവി, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പി.കെ. ഗോപി, കോൺഗ്രസ് വാർഡ് പ്രസിഡന്റ് റിജോ പുതുവ തുടങ്ങിയവർ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.