സുന്ദർ
Posted On
date_range Updated On
date_range രാസലഹരി പിടിച്ച സംഭവം: ഒരാൾ ബംഗളൂരുവിൽ പിടിയിൽ
കോട്ടയം: യുവാക്കൾക്ക് രാസലഹരി എത്തിച്ചു കൊടുക്കുന്നയാളെ ബംഗളൂരുവിൽ പൊലീസ് പിടികൂടി.
കാരാപ്പുഴ പയ്യംപള്ളിച്ചിറ ജി. സുന്ദറിനെയാണ് (26) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 18ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസും ഡാൻസാഫ് ടീമും ചേർന്ന് എം.ഡി.എം.എയുമായി മലരിക്കൽ സ്വദേശിയായ അക്ഷയ് സി. വിജയിനെ പിടികൂടിയിരുന്നു.
ചോദ്യം ചെയ്തപ്പോഴാണ് ഇയാൾക്ക് ബംഗളൂരുവിൽ എം.ഡി.എം.എ എത്തിച്ചു കൊടുത്തിരുന്നത് സുന്ദർ ആണെന്ന് മനസ്സിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.