ലിജോയ്, നിഥിൻ ബാബു
Posted On
date_range Updated On
date_range പൊലീസുകാരെ ആക്രമിച്ച പ്രതികളെ പിടികൂടി
കാലടി: എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ മദ്യലഹരിയിൽ ആക്രമിച്ച യുവാക്കളെ പിടികൂടി. ഞായറാഴ്ച രാത്രിയിലാണ് ചെങ്ങലിൽ പ്രവർത്തിക്കുന്ന ബാറിന് മുന്നിൽ യുവാക്കൾ പൊലീസിനെ ആക്രമിച്ചത്. എസ്.ഐയുടെ നെറ്റിക്കും കൈക്കും മുറിവ് പറ്റി. സംഭവുമായി ബന്ധപ്പെട്ട് മാറമ്പള്ളി പൊതിയിൽ നെല്ലിക്കൽക്കുടി മുഹമ്മദ് അഷ്കർ (20), പൊതിയിൽ ചേലക്കാപറമ്പിൽ അക്ഷയ് (22) എന്നിവരാണ് അറസ്റ്റിലായത്. സംഘട്ടനം നടക്കുന്നെന്ന വിവരം അറിഞ്ഞ് എത്തിയ എസ്.ഐക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇവർക്ക് കോടതി ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.