അ​നു​രാ​ജ്

മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി അറസ്റ്റിൽ

കോ​ട്ട​യം: നി​ര​വ​ധി​യി​ട​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. പ​രി​പ്പ്, അ​ല​ക്കു​ക​ട​വ് ഗു​രു​മ​ന്ദി​ര​ങ്ങ​ളി​ലും ചാ​പ്പ​ലി​ലും ഒ​ള​ശ്ശ ഷാ​പ്പി​ലും മോ​ഷ​ണം ന​ട​ത്തി​യ നാ​ലു​ക​ണ്ട​ത്തി​ല്‍ വാ​വ​ച്ചി എ​ന്ന അ​നു​രാ​ജാ​ണ്​ (29) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​മ്പ​തി​നു പു​ല​ര്‍ച്ച​യാ​യി​രു​ന്നു മോ​ഷ​ണ​പ​ര​മ്പ​ര അ​ര​ങ്ങേ​റി​യ​ത്. പ​രി​പ്പ് ഗു​രു​മ​ന്ദി​ര​ത്തി​ലെ സി.​സി ടി.​വി​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഗു​രു​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യും തി​ട​പ്പ​ള്ളി​യും കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച ഇ​യാ​ള്‍ പ​രി​പ്പ് ക​ള്ളു​ഷാ​പ്പി​ല്‍നി​ന്ന് എ​ട്ടു​കു​പ്പി ക​ള്ള് കു​ടി​ക്കു​ക​യും പ​ണം മോ​ഷ്ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Defendant arrested in theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.