Posted On
date_range Updated On
date_range കാലടിയിൽ സി.പി.ഐ പ്രവർത്തകർക്ക് വെട്ടേറ്റു
എറണാകുളം: കാലടിയിൽ സി.പി.ഐ പ്രവർത്തകർക്ക് വെട്ടേറ്റു. മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ (46), ക്രിസ്റ്റീൻ ബേബി (26) എന്നിവർക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
സി.പി.എം പ്രവർത്തകർ സി.പി.ഐയിലേക്ക് വന്നതിനെ തുടർന്ന് തർക്കം നിലനിൽക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്‍റെ വീടും പരിസരത്തെ വാഹനങ്ങളും ആക്രമികൾ തകർത്തു.
ഡി.വൈ.എഫ്.ഐ നേതാവിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് സി.പി.ഐ ആരോപിച്ചു. സംഘർഷത്തിൽ ഉൾപ്പെട്ടവർ ക്രിമിനൽ കേസിലെ പ്രതികളാണെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.