ക​ള്ള​നോ​ട്ട്​ കേ​സ്​; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

മ​റ​യൂ​ർ: എ​സ്.​ബി.​ഐ സി.​ഡി.​എം മെ​ഷീ​നി​ൽ ക​ള്ള​നോ​ട്ട്​ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ദി​ണ്ടി​ഗ​ൽ ബ​ത്ത​ല​ഗു​ണ്ടു സ്വ​ദേ​ശി രാ​ജ്കു​മാ​റി​നെ​യാ​ണ്​ (40) ത​മി​ഴ്നാ​ട് പ​ഴ​നി​യി​ൽ​നി​ന്നും മ​റ​യൂ​ർ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്നും 500 രൂ​പ​യു​ടെ ഒ​മ്പ​ത്​ ക​ള്ള​നോ​ട്ടും ക​ണ്ടെ​ടു​ത്തു.

ഇ​തോ​ടെ ഈ ​കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളെ​യും അ​റ​സ്റ്റു ചെ​യ്തു. ഇ​തു​വ​രെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​ഴ്​ പ്ര​തി​ക​ളെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കു​ര്യാ​ക്കോ​സി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. മ​റ​യൂ​ർ എ​സ്.​എ​ച്ച്.​ഒ ടി.​സി. മു​രു​ക​ൻ, എ​സ്. ഐ ​സ​ജി എം. ​പോ​ൾ, എ.​എം. അ​നു​കു​മാ​ർ, സ​ജു​സ​ൺ സാ​മു​വ​ൽ എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 

Tags:    
News Summary - Counterfeit case; One more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.