ലാലു
Posted On
date_range Updated On
date_range മത്സ്യവ്യാപാരത്തിെൻറ മറവിൽ കഞ്ചാവ് കച്ചവടം; ഒരാൾ അറസ്റ്റിൽ
അടൂർ: സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി മത്സ്യവ്യാപാരി പിടിയിൽ. പെരിങ്ങനാട് മുണ്ടപ്പള്ളി വിഷ്ണുഭവനത്തിൽ ലാലു (52) വിനെയാണ് മുണ്ടപ്പള്ളി കശുവണ്ടി ഫാക്ടറി ജങ്ഷനിൽനിന്ന് പത്തനംതിട്ട എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ എസ്. ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്.
33 പൊതി (300 ഗ്രാം) കഞ്ചാവ് ഇയാളുടെ സ്കൂട്ടറിൽനിന്ന് കണ്ടെടുത്തു. മത്സ്യ കച്ചവടത്തിെൻറ മറവിൽ ഇയാൾ കഞ്ചാവ് ചെറുപൊതികളിലാക്കി വിൽപന നടത്തുകയായിരുന്നുവെന്ന് സി.ഐ പറഞ്ഞു. പ്രിവൻറിവ് ഓഫിസർ എ. ഹരികുമാർ, സിവിൽ എക്സൈസ് ഓഫിസർ ബിനു വർഗീസ്, വിമൽ, രാജേഷ്, ഷിബു, ബിനീഷ്, എന്നിവരും സി.ഐയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.