ബൈക്കും കാറും കത്തിച്ച കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു

പാലക്കാട്: ചന്ദ്രനഗറിൽ വീടിന് മുന്നിൽ നിർത്തിയിട്ട ബൈക്കും കാറും തീയിട്ട് നശിപ്പിച്ച കേസിൽ പ്രതികളെ തിരിച്ചറിഞ്ഞതായി കസബ പൊലീസ്. വീടിന് മുന്നിലെയും കോളനിയിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.

വ്യാഴാഴ്ച അർധരാത്രിയാണ് ചന്ദ്രനഗർ ജ്യോതി നഗർ സ്വദേശി രാജേഷിന്റെ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ ഒരു സംഘം കത്തിച്ചത്. രാജേഷിന്റെ സുഹൃത്തുക്കളുടെ ഉടമസ്ഥതയിലെ വാഹനങ്ങളാണിത്. പ്രതികൾക്ക് രാജേഷുമായി പരിചയമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടൻ പിടികൂടുമെന്ന് കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് പറഞ്ഞു.

Tags:    
News Summary - burning bike and car; The accused have been identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.