മിഥുൻ
കുമരകം: അയൽവാസിയുടെ വീട്ടിൽകയറി മോഷണം നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമരകം കൊച്ചുപറമ്പിൽ വീട്ടിൽ മിഥുൻ മനോഹരനെയാണ് (26) കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.
അയൽവാസിയുടെ വീട്ടിൽകയറി അലമാരയിൽ സൂക്ഷിച്ച സ്വര്‍ണക്കമ്മലുകളും മോതിരവും മിഥുൻ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
അയൽവാസിയായ ഗൃഹനാഥനും കുടുംബവും ആശുപത്രിയിൽപോയ സമയത്ത് വീടിന്റെ അടുക്കള വാതിൽ തുറന്നാണ് മോഷണം നടത്തിയത്. വീട്ടുകാര്‍ വാതില്‍പൂട്ടി താക്കോൽ സൂക്ഷിക്കുന്ന സ്ഥലം അയൽവാസിയായ മിഥുൻ അറിഞ്ഞിരുന്നു. ഈ താക്കോൽ ഉപയോഗിച്ചാണ് പ്രതി അടുക്കളവാതിൽ തുറന്ന് അകത്തുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.