Posted On
date_range Updated On
date_range ബൈക്ക് മോഷണം: യുവാക്കൾ പിടിയിൽ
കിളികൊല്ലൂർ: കല്ലുംതാഴം ജങ്ഷൻ ഷോപ്പിങ് കോംപ്ലക്സിന് സമീപം സൂക്ഷിച്ച ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിലായി. മങ്ങാട് ചിറയിൽ കുളത്തിൽ വിമൽ ഭവനിൽ എസ്. വിമൽ (28), കിളികൊല്ലൂർ തെക്കേടത്ത് അമ്പലത്തിന് സമീപം കുഴിവിള വീട്ടിൽ ബി. അജിത്ത് (കണ്ണൻ, 24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ അഞ്ചിന് പകൽ ഷോപ്പിങ് കോംപ്ലക്സിന് സമീപം പാർക്ക് ചെയ്തിരുന്ന വർക് ഷോപ് ജീവനക്കാരനായ രാജേഷിന്‍റെ ബൈക്കാണ് ഇവർ മോഷ്ടിച്ചത്. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, ജയൻ കെ. സക്കറിയ, താഹക്കോയ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.