ആ​ദ​ർ​ശ്​

ബൈക്ക് മോഷണം: പ്രതി പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​നി​ന്ന്​ ബൈ​ക്ക് മോ​ഷ്​​ടി​ച്ച കേ​സി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി​യ​താ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. മ​ണ​ക്കാ​ട് ക​ല്ല​ടി​മു​ഖം ഏ​ലാ​മു​ട​മ്പ് വീ​ട്ടി​ൽ ഡ​യ​മ​ൺ​ഡ് കു​ട്ട​ൻ എ​ന്ന ആ​ദ​ർ​ശി​നെ​യാ​ണ്​ (21) മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 20നാ​യി​രു​ന്നു മോ​ഷ​ണം. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കാ​ഷ്വ​ൽ​റ്റി പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ പൂ​ട്ടി​െ​വ​ച്ചി​രു​ന്ന മ​ണ​ക്കാ​ട് സ്വ​ദേ​ശി രാ​ജേ​ഷ് കു​മാ​റി​െൻറ സ്പ്ലെ​ൻ​ഡ​ർ ബൈ​ക്കാ​ണ്​ ക​ള​വ്​ പോ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തു​നി​ന്ന്​ ബൈ​ക്കു​ക​ൾ മോ​ഷ​ണം പോ​കു​ന്ന​ത് പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഇ​യാ​ളെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ പി​ന്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഹ​രി​ലാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ പ്ര​ശാ​ന്ത്, എ.​എ​സ്.​ഐ​മാ​രാ​യ സാ​ദ​ത്ത്, ശ്രീ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, ര​തീ​ഷ്, സ​ന്ദീ​പ്, ബി​നു, ഷൈ​നു, ഷ​ജീ​ബ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Bike theft: Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.