Posted On
date_range Updated On
date_range നിർത്തിയിട്ട വാഹനങ്ങളിലെ ബാറ്ററി മോഷണം: ഒരാൾ അറസ്റ്റിൽ
അരൂർ: നിർത്തിയിടുന്ന വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷ്ടിക്കുന്ന പള്ളിപ്പുറം കറുകവിളി വീട്ടിൽ സന്തോഷിനെ (53) അരൂർ എസ്.ഐ ഹെറാള്‍ഡ് ജോർജും സംഘവും അറസ്റ്റ് ചെയ്തു. രണ്ടു ബാറ്ററി കണ്ടെടുത്തു.
ചന്തിരൂരിലെ ഊരാളുങ്കൽ കൺസ്ട്രക്ഷൻ കമ്പനിയുടെ മുന്നിൽ നിർത്തിയിട്ട കോൺക്രീറ്റ് മിക്സർ വാഹനത്തിൽനിന്നാണ് ബാറ്ററി മോഷ്ടിച്ചത്.സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇടക്കൊച്ചി സ്വദേശിയായ സന്തോഷ് കുറച്ചുകാലമായി ചേർത്തല പള്ളിപ്പുറത്താണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.